Wednesday, 31 July 2013

നിലാവത്ത് അഴിച്ചു വിട്ട കോഴി

ഞാൻ ഒരുപാട് തവണ ഈ പ്രയോഗം കേട്ടിട്ടുണ്ടെങ്കിലും ഇതിന്റെ അർഥത്തെ കുറിച്ച ചിന്തിച്ചിട്ടില്ല .. +2  കഴിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യത്തിനു പലരും പല ഉത്തരങ്ങൾ തന്നു.അപ്പോൾ എനിക്ക് തോന്നി  എഞ്ചിനീയറിംഗ് മതി എന്ന്..ചുമ്മാ ഒരെണ്ണം എടിതിട്ടു എന്നെ ഉള്ളു.അതിൽ തന്നെ ഏതു എടുക്കണമെന്ന് ഒരുപാടു ചിന്തിച്ചു ,പലരോടും ചോതിച്ചു..പലരും പലതും പറഞ്ഞു... എനിക്ക് ഒന്നിനോടും പ്രേത്തെകിച് താല്പര്യമില്ലതതുകൊണ്ട് ഞാൻ ഇതു എടുത്താലും സംത്രിപ്തനാണ്.അവസാനം ഇപ്പോൾ മെക്കാനിക്കൽ  എഞ്ചിനീയറിംഗ്  എടുത്തു...നാളെ കോളേജ് സ്റ്റാർട്ട്‌ ചെയ്യും...എന്താവുമോ എന്തോ !!!!!! പഠിച്ചു നന്നാവണമെന്ന് ആഗ്രഹമുണ്ട് ....പക്ഷെ വലിയ പ്രതീക്ഷയൊന്നുമില്ല !!!! വരുന്നിടത്ത് വച്ച് കാണാം..ഇപ്പൊ എന്റെ അവസ്ഥ നിലാവത് അഴിച്ചു വിട്ട കോഴിയുടെ അതെ അവസ്ഥയാണ്‌!! എന്റെ മുൻപിൽ ഉള്ള ലക്ഷ്യം എന്താണെന്നോ ആരോകെയാണ് മുന്നിലുല്ലതെന്നോ ഒന്നും അറിയുനില്ല...ഇനി എല്ലാം വരുന്നിടത്ത് വച്ച് കാണാം!!! എല്ലാവരുടെയും പ്രാര്ത്ഥന പ്രതീക്ഷിക്കുന്നു ...